ph
മലയാറ്റൂർ കിഴക്ക് ശാഖായോഗം സംഘടിപ്പിച്ച ഗുരുജ്ഞാനസരണി ഗുരുധർമ്മ കൺവെൻഷൻ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കാലടി: മലയാറ്റൂർ കിഴക്ക് എസ്.എൻ.ഡി.പി 1793-ാം ശാഖായോഗം സംഘടിപ്പിച്ച ഗുരുജ്ഞാനസരണി ഗുരുധർമ്മ കൺവെൻഷൻ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് യൂണിയൻ അഡ്‌ഹോക് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ അദ്ധ്യക്ഷനായി. സ്വാമിനി നിത്യചിന്മയി മുഖ്യപ്രഭാഷണം നടത്തി. മംഗലഭാരതി ആശ്രമം സ്വാമിനി ജ്യോതിർമയി ഭാരതിയമ്മ, ശാഖായോഗം പ്രസിഡന്റ് എം.പി. വിനയകുമാർ, യൂണിയൻ കൗൺസിലർ ജയൻ പാറപ്പുറം, ഗുരുകുലം സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, കെ.പി.എം.എസ് മലയാറ്റൂർ ശാഖാ സെക്രട്ടറി അമ്മിണി രവി, മഞ്ഞപ്ര ശാഖായോഗം പ്രസിഡന്റ് പി.എ. സത്യൻ, അയ്യമ്പുഴ ശാഖാ പ്രസിഡന്റ് ഇ.എൻ. ഉണ്ണി, പി.ആർ. മോഹനൻ, എം.പി. ഹരി, ശാഖാ വൈസ് പ്രസിഡന്റ് കെ.ജി. സുധാകരൻ എന്നിവർ സംസാരിച്ചു.