smme-
ലഘു ഉദ്യോഗ് ഭാരതിയുടെ നേതൃത്വത്തിൽ നടന്ന സംരംഭകത്വ ബോധവത്കരണ പ്രോഗ്രാം തൃശൂർ ഡെവലപ്മെന്റ് ഫസിലിറ്രേഷൻ ഓഫീസ് അസി. ഡയറക്ടർ ലചിതമോൾ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ലഘുഉദ്യോഗ് ഭാരതിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ എം.എസ്.എം.ഇ മന്ത്രാലയം, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡെവലപ്മെന്റ് ഫെസിലിറ്രേഷൻ ഓഫീസ് തൃശൂർ അസി. ഡയറക്ടർ ലചിതമോൾ ഉദ്ഘാടനം ചെയ്തു. ലഘു ഉദ്യോഗഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്. വെങ്കിടേശ്വരൻ, ബാങ്ക് ഒഫ് ഇന്ത്യ എസ്.എം.ഇ മാനേജർ അജ്മസ് അസിസ്, ലഘു ഉദ്യോഗ് ഭാരതി സെക്രട്ടറി അനൂപ്, പ്രോഗ്രാം കൺവീനർ സരുൺസൻ എന്നിവർ സംസാരിച്ചു. അ‌ഡ്വ. കെ.വൈ. സുധീന്ദ്രൻ, എൻ. മുരളീധരൻ പിള്ള എന്നിവ‌ർ ക്ളാസെടുത്തു.