കൊച്ചി​: സമസ്ത കേരള സാഹിത്യ പരിഷത്ത് ഗ്രന്ഥശാലയിൽ മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരെ കുറിച്ച് പ്രഭാഷണ പരമ്പര ആരംഭിക്കുന്നു. നവംബർ 8ന് വൈകിട്ട് മൂന്നിന് ആദ്യ പ്രഭാഷണം പ്രൊഫ. എം.കെ സാനുവിനെ കുറിച്ച് ഡോ. ടി.എസ് ജോയി നിർവഹിക്കും. മഹാകവി ജി. ഓഡിറ്റോറിയത്തിലെ സാഹിത്യ സംഗമത്തിൽ ഡോ. അജിതൻ മേനോത്ത് അദ്ധ്യക്ഷനാകും. ഡോ. നെടുമുടി ഹരികുമാർ, ശ്രീമൂലനഗരം മോഹൻ, അഡ്വ. എം.കെ ശശീന്ദ്രൻ, ഖദീജ സെയ്ത് മുഹമ്മദ്, എം.പി വേണു എന്നിവർ സംബന്ധിക്കും.