മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ആയവന യൂണിറ്റ് സംഘടിപ്പിച്ച മലയാളഭാഷാ ദിനാചരണവും സാംസ്‌കാരിക സംഗമവും വയോജനംങ്ങളെ ആദരിക്കലും മൂവാറ്റുപുഴ ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി ബാബു കെ .വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. എൻ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനായി. പന്ത്രണ്ടാമത് പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി പി. വേണുഗോപാൽ, കെ. വി. സാജു, കെ. സി. ജോൺ, ശാരദ രാധാകൃഷ്ണൻ, അഗസ്റ്റിൻ ജോസഫ്, കെ.ജി. കൃഷ്ണൻകുട്ടി, കെ.പി. കൃഷ്ണൻകുട്ടി, രാധാമണി കൃഷ്ണൻകുട്ടി, പി.കെ. മോഹനൻ, പി. പി. മാധവൻ എന്നിവർ സംസാരിച്ചു.