brc-paravur
സംസ്ഥാന ഭിന്നശേഷി കായികമേളയിൽ വിജയിച്ച പറവൂർ ബി.ആർ.സിയിലെ കായികതാരങ്ങളെ നന്ത്യാട്ടുകുന്നം സാൻ എക്സ് സ്പോർട്സ് അരേനയുടെ നേതൃത്വത്തിൽ അനുമോദിച്ചപ്പോൾ

പറവൂർ: സംസ്ഥാന ഭിന്നശേഷി കായികമേളയിൽ ജില്ലയെ പ്രതിനിധീകരിച്ച് പറവൂർ ബി.ആർ.സിയിൽ നിന്ന് പങ്കെടുത്ത് വിജയിച്ച കായികപ്രതിഭകളെ നന്ത്യാട്ടുകുന്നം സാൻ എക്സ് സ്പോർട്സ് അരേനയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ക്ളബ് പ്രസിഡന്റ് സി.പി. ബിജു സ്പോർട്സ് കിറ്റുകളും സമ്മാനവും നൽകി. സക്ഷമ പറവൂർ താലൂക്ക് പ്രസിഡന്റ് രമേശ് കമ്മത്ത് മുഖ്യാതിഥിയായി. ബി.ആർ.സി ട്രെയിനർ കെ. അമ്പാടി, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ എസ്. അശ്വതി, മേരി ഫിജി, പി.കെ. അലക്സ്, ജനീറ്റ ജോസഫ്, ക്ളബ് വൈസ് പ്രസിഡന്റ് കെ.കെ. സുജീഷ്, പ്രവീൺ എസ്. അബുജാക്ഷൻ, എ.പി. വിനീഷ്, അനീഷ് അത്താണി, പി.ടി. ഷിബു എന്നിവർ സംസാരിച്ചു.