വൈപ്പിൻ: സംസ്ഥാന സർക്കാരിന്റെയും പള്ളിപ്പുറം പഞ്ചായത്തിന്റെയും വികസനനേട്ടങ്ങൾ വിശദീകരിച്ച് നടത്തിയ വികസനജാഥ സമാപിച്ചു. ജാഥാ ക്യാപ്ടൻ ഇ.കെ. ജയൻ, വൈസ് ക്യാപ്ടൻ ബിന്ദു തങ്കച്ചൻ, മാനേജർ കെ.കെ. വേലായുധൻ എന്നിവരാണ് ജാഥ നയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, സി.പി.എം ഏരിയാ സെക്രട്ടറി എ.പി. പ്രനിൽ, പി.ബി. സജീവൻ, കെ.കെ. ജോഷി, ഇ.സി. ശിവദാസ്, എൻ.കെ. ബാബു, കെ.എസ്. അജയകുമാർ, എ.എസ്. രതീഷ്, രാധിക സതീഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.