ആലുവ: കടുങ്ങല്ലൂർ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ ദശാവതാരം ചന്ദനം ചാർത്ത് ഒമ്പതുമുതൽ 20വരെ നടക്കും. വൈകിട്ട് 5 മുതൽ 8വരെ വെളിഞ്ഞിൽമന പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചന്ദനംചാർത്ത്. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ 10 അവതാരവും 20ന് വിശ്വരൂപമായ മഹാവിഷ്ണുരൂപവും 11 ദിവസങ്ങളിലായി ഭക്തർക്ക് ദർശിക്കാം. ദിവസവും ദീപാരാധനയ്ക്ക് ശേഷം പ്രസാദക്കഞ്ഞി വിതരണവും വിവിധ കലാപരിപാടികളും നടക്കും.