
പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഭിന്നശേഷിക്കാരുടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചാണ് അവർക്കാവശ്യമായ ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിച്ചത്. കൊച്ചിൻഷിപ്പ് യാർഡിന്റെ അഞ്ച് ലക്ഷം സി.എസ്.ആർ ഫണ്ടും ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്നരലക്ഷം രൂപയും ചേർത്താണ് ഉപകരണങ്ങൾ വാങ്ങിയത്. കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷത വഹിച്ചു. ജോബി പനക്കൽ, ജെംസി ബിജു, സാബു തോമസ്, സമ്പത്ത് കുമാർ, എ.കെ. യൂസഫ്, കെ.കെ. സെൽവരാജൻ, എ.പി. രേണുക, ഷീബ ജേക്കബ്, ഡി.അജിത് കുമാരി എന്നിവർ സംസാരിച്ചു.