കൂത്താട്ടുകുളം: പാലക്കുഴ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. അനിൽ നാരായണൻ വള്ളംകുളമാണ് യജ്ഞാചാര്യൻ. വടക്കൻ പാലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് വിഗ്രഹഘോഷയാത്ര നടന്നു. യജ്ഞദിവസങ്ങളിൽ രാവിലെ 7.15ന് ഭാഗവത പാരായണം, 11.30നും വൈകിട്ടും ഭാഗവത പ്രഭാഷണം, വൈകിട്ട് പ്രസാദവിതരണം. ഇന്ന് രുക്മിണി സ്വയംവര ഘോഷയാത്ര, നാളെ മഹാമൃത്യുഞ്ജയഹോമം. ഞായറാഴ്ച രാവിലെ 11ന് ആറാട്ട് ഘോഷയാത്ര തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദഊട്ട്. മേൽശാന്തി വിനോദ് നമ്പൂതിരി, ക്ഷേത്രസമിതി ഭാരവാഹികളായ ഉണ്ണിക്കൃഷ്ണൻ നായർ, കെ.പി. പ്രകാശ്, ടി.എൻ. സുനിൽ, കെ.ആർ. വാസു, കെ.വി. മുരളീധരൻ നായർ എന്നിവർ നേതൃത്വം നൽകുന്നു.