1

പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ വാർഡ് 16 ൽ നിർമ്മാണം പൂർത്തീകരിച്ച സച്ചിൻ ടെണ്ടുൽക്കർ റോഡിന്റെ ഉദ്ഘാടനം കെ. ജെ. മാക്സി എം.എൽ.എ നിർവ്വഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നും 56 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ആന്റണി, അഡ്വ. മേരി ഹർഷ, പി. എ. പീറ്റർ, എൻ. എസ് .സുനീഷ്, മാർട്ടിൻ ആന്റണി, ജെയിംസ് ജോസഫ്, വർഗ്ഗീസ് മൈക്കിൾ എന്നിവർ സംസാരിച്ചു.