ആലുവ: എം.സി പി ഐ (യു) കീഴ്മാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എം.വി. സുരേഷിന്റെ 25-ാമത് അനുസ്മരണ ദിനം സംഘടിപ്പിച്ചു. കെ. രഘുനാഥൻ നായർ അദ്ധ്യക്ഷനായി. എം.സി പി ഐ.(യു) കേന്ദ്ര കമ്മിറ്റി അംഗം ഇടപ്പള്ളി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ചന്ദ്രദാസ് എടയാർ, പി.എ. ഷാജഹാൻ, കെ.കെ. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.