കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന വിദ്യാഭ്യാസ ഉപജില്ലാ കലാമേളയുടെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ അദ്ധ്യക്ഷനായി. പ്രോഗ്രാം നോട്ടീസ് ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ് പ്രകാശിപ്പിച്ചു. ജനറൽ കൺവീനർ ഹണി ജോൺ, ജോയിന്റ് കൺവീനർമാരായ പി. മേരി, ജയമോൾ വി. ചാക്കപ്പൻ, ജയ് ഏലിയാസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ രഞ്ജിത്ത് പോൾ, അദ്ധ്യാപകരായ ബിജു വർഗീസ്, ബിനു കുര്യാക്കോസ്, ജോബിൻ പോൾ, ബേസിൽ ജോയ്, ബിന്ദു പോൾ എന്നിവർ സംസാരിച്ചു.