school

കൊച്ചി: ടി.ജെ. വിനോദ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കലൂർ മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ടി ജെ.വിനോദ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ മുഖ്യാതിഥിയായി. കോർപ്പറേഷൻ കൗൺസിലർമാരായ രജനി മണി, എം.ജി. അരിസ്റ്റോട്ടിൽ, ഐ.എച്ച്.ആർ.ഡി കോ ഓഡിനേറ്റർ ആനന്ദക്കുട്ടൻ, പി.ടി.എ പ്രസിഡന്റ് ഷൈജർ കെ. ജോർജ്, സ്‌കൂൾ പ്രിൻസിപ്പൽ ടെസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.