കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് 16-ാംവാർഡിലെ ടേക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തിയും പഞ്ചായത്ത് സെക്രട്ടറി അജിതകിരണും ചേർന്ന് നിർവഹിച്ചു. ഫാ. ഐസക്ക് പുന്നാശേരി അദ്ധ്യക്ഷനായി. പൗലോസ് മുടക്കന്തല, മാത്യു കുരുമോളത്ത്, ജോർജ് സക്കറിയ, സജി വർഗീസ്, പി.കെ. ദേവരാജൻ, എൽദോ പോൾ, ടി.എസ്. ഹരികുമാർ, ഇ.എം. ഏലിയാസ്, എൽദോ വർഗീസ്', കെ.വൈ. വർഗീസ്, അനിൽ ദാനിയേൽ, സൂസന്ന സാജു, ടി.പി. വർക്കി എന്നിവർ സംസാരിച്ചു.
എറണാകുളം - തേക്കടി സംസ്ഥാനപാതയിലെ പ്രഥമ പദ്ധതിയാണിത്. വിശ്രമകേന്ദ്രവും ടോയ്ലെറ്റ് സമുച്ചയമുൾപ്പെടെയാണ് നിർമിക്കുന്നത്. സർക്കാർ സ്ഥലമാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. പഞ്ചായത്ത് അംഗം ജോർജ് ഇടപ്പടരത്തി നൽകിയ അപേക്ഷയിലാണ് കളക്ടർ സ്ഥലം വിട്ടുനൽകിയത്. 20ലക്ഷംരൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്.