avolichal
ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം.എൽ.എ. നിർവഹിക്കുന്നു

കോതമംഗലം: മൂന്ന് ഗ്രാമപഞ്ചായത്തുകൾക്കും കോതമംഗലം മുനിസിപ്പാലിറ്റിക്കും പ്രയോജനം ലഭിക്കുന്ന ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണം തുടങ്ങി. ആന്റണി ജോൺ എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു പടപറമ്പത്ത് അദ്ധ്യക്ഷനായി. ആവോലിച്ചാലിലെ പമ്പുഹൗസ്‌വഴി പെരിയാറിൽനിന്ന് വെള്ളം പമ്പുചെയ്ത് കോതമംഗലം പുഴയിൽ എത്തിക്കുന്നതാണ് പദ്ധതി. പുതിയതായി സ്ഥാപിക്കുന്ന പൈപ്പുലൈനും നിലവിലുള്ള തോടുകളും ചെക്ക് ഡാമുകളുമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിലേയും കോതമംഗലം മുനിസിപ്പാലിറ്റിയിലേയും വിവിധ പ്രദേശങ്ങളിൽ ജലസേചനത്തിനും കുടിവെള്ളാവശ്യത്തിനും ജലലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. പന്ത്രണ്ടരക്കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.