കോലഞ്ചേരി: ബി.ആർ.സി കോലഞ്ചേരി കുസാറ്റുമായി സഹകരിച്ച് നടപ്പാക്കുന്ന സ്ട്രീം തനത് പ്രൊജക്ട് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ ഏലിയാസ് മാത്യു അദ്ധ്യക്ഷനായി. ബി.പി.സി ഡാൽമിയ തങ്കപ്പൻ പദ്ധതി വിശദീകരിച്ചു. തുരുത്തിക്കര സയൻസ് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.എ. തങ്കച്ചൻ, റിട്ട. അഡീഷണൽ അഗ്രികൾച്ചറൽ ഡയറക്ടർ കെ.എസ്. ലാലി എന്നിവർ ക്ളാസ് നയിച്ചു.