raya
രായമംഗലം പഞ്ചായത്തിൽ നടപ്പാക്കുന്ന ഒരു വീട്ടിൽ ഒരു മാവിൻതൈ പദ്ധതി പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: 2025-26 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം രായമംഗലം പഞ്ചായത്തിൽ നടപ്പാക്കുന്ന ഒരു വീട്ടിൽ ഒരു മാവിൻതൈ പദ്ധതി പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ദീപാ ജോയ്, കൃഷി ഓഫീസർ ചാൾസ് ഐസക് ഡാനിയൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അനിൽകുമാർ എന്നിവർ സംസാരിച്ചു.