
പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ കൂവപ്പടി ബത്ലഹേം അഭയ ഭവനിലെ അന്തേവാസികൾക്കായി പൊതിച്ചോറ് നൽകി. സ്കൂളിലെ 5, 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് വിവിധ വിഭവങ്ങൾ അടങ്ങിയ 400 പൊതിച്ചോറ് തയ്യാറാക്കി നൽകിയത്. ഇതിനായി കുട്ടികളുടെ കൂടെ അദ്ധ്യാപകരും ചേർന്ന് 50,000 രൂപ സമാഹരിച്ചു. ഹെഡ്മിസ്ട്രസ് വി.എം. മിനിമോൾ, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.എ. നൗഷാദ്, എസ്.ആർ.ജി കൺവിനർ ശരണ്യ ചന്ദ്രൻ, വി.എ. ജിൻസി മോൾ, എൻ.എം. ശഹനാസ്, കെ.എം. ബുഷറ, വിദ്യാർത്ഥി പ്രതിനിധി സഹൽ തുടങ്ങിയവർ സംസാരിച്ചു. മേരി എസ്തപ്പാന് കുട്ടികൾ ആദരാഞ്ജലി അർപ്പിച്ചു.