കൊച്ചി: ഐക്യരാഷ്ട്രസംഘടന ക്വാണ്ടം സിദ്ധാന്തത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി പ്രദർശനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി, സിൻഡിക്കേറ്റ് അംഗവും യൂത്ത് വെൽഫെയർ വകുപ്പ് ഡയറക്ടറുമായ ഡോ. പി.കെ. ബേബി, കുസാറ്റ് രജിസ്ട്രാർ ഡോ. എ. യു. അരുൺ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് ടി.കെ. മീരാബായി എന്നിവർ പങ്കെടുക്കും. പ്രദർശനം 16ന് സമാപിക്കും.