പെരുമ്പാവൂർ: മണ്ണൂർ - പോഞ്ഞാശേരി റോഡിലെ വാരിക്കാട് ചെയിൻ 6/500 മുതൽ വെങ്ങോല ചെയിൻ 9/000 വരെയുള്ള ഭാഗം ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് 270 ലക്ഷം രൂപയ്ക്ക് ടെൻഡർ ക്ഷണിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നവംബർ 15 വരെ ടെൻഡർ സ്വീകരിക്കും. 17ന് ടെൻഡർ തുറക്കും. ഈ സാമ്പത്തിക വർഷം തന്നെ പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എൽ.എ പറഞ്ഞു.