ആലുവ: എസ്.എൻ.ഡി.പി യോഗം ചൂർണിക്കര ശാഖ മുൻ പ്രസിഡന്റായിരുന്നു അനീഷ്‌കുമാറിന്റെ നിര്യാണത്തിൽ ശാഖ അനുശോചിച്ചു. അനുസ്മരണസമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സോമശേഖരൻ കല്ലുങ്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി അരുൺകുമാർ, വൈസ് പ്രസിഡന്റ് ലൈലാ സുകുമാരൻ, മരണഫണ്ട് സെക്രട്ടറി സിനീഷ്, പരമേശ്വരൻ, പ്രസാദ്, വനിതാസംഘം പ്രവർത്തകരായ മിനി ശ്രീനിവാസൻ, ഗിരിജ വാസു, ലതാ പരമേശ്വരൻ എന്നിവർ സംസാരിച്ചു.