
അങ്കമാലി: ആറു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന കേസിൽ അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കറുകുറ്റി കരിപ്പാല ഭാഗത്ത് പയ്യപ്പിള്ളി വീട്ടിൽ റോസിയെയാണ് (63) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
റോസിയുടെ മകൾ റൂത്തിന്റെ മകൾ ഡൽന മറിയം സാറയാണ് ബുധനാഴ്ച രാവിലെ ഒമ്പതിനാ കൊല്ലപ്പെട്ടത്. കുട്ടിയെ റോസിയുടെ അടുത്ത് കിടത്തിയശേഷം റൂത്ത് അടുക്കളയിലേക്ക് പോയ സമയത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്താനുള്ള കാരണമെന്തെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഡൽനയുടെ സംസ്കാരം ഇന്നലെ വൈകിട്ട് 4ന് എടക്കുന്ന് സെന്റ് ആൻസ് പള്ളിയിൽ നടത്തി.