കൊച്ചി: ഓൾ ഇന്ത്യാ ബി.എസ്.എൻ.എൽ പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ അഖിലേന്ത്യാസമ്മേളനം 8, 9 തീയതികളിൽ പാലാരിവട്ടം റിനെയ് സെന്ററിൽ നടക്കും. 22 ടെലികോം സർക്കിളുകളിലെ 255 ജില്ലാഘടകങ്ങളിൽനിന്ന് 80,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 800പേർ പങ്കെടുക്കും. 8ന് രാവിലെ 10ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനാകും.