മൂവാറ്റുപുഴ: നിർദ്ധന രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് മൂവാറ്റുപുഴ സ്വാമി വിവേകാനന്ദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലക്ഷ്യ ഡയാലിസിസ് സെന്ററിന്റെ ധനസമാഹരണാർത്ഥം ബിരിയാണി ചലഞ്ച് നടത്തി. 1500ഓളം ബിരിയാണികളാണ്വിതരണം ചെയ്തത്. ഡയാലിസിസ് രോഗികൾക്ക് സേവനം ലഭിക്കുന്നതിന് 9061454045 എന്ന നമ്പറിൽ ബന്ധപ്പെടണം. ബിരിയാണി ചലഞ്ചിന് ട്രസ്റ്റ് ചെയർമാൻ അരുൺ പി.മോഹൻ, ഭാരവാഹികളായ എൽദോബാബു വട്ടക്കാവിൽ, സി. സജികുമാർ, വിദ്യ വേണു, രഞ്ജിത്ത് രഘുനാഥ്, അജിത്ത് ബ്ലായിൽ, ടി. ചന്ദ്രൻ, ലിൻഡോ വിൽസൺ, ശ്രീനാഥ്, ജെയിംസ് കീർത്തി, ജേക്കബ് തോമസ്, അദീന ഭാരതി എന്നിവർ നേതൃത്വം നൽകി.