ആലുവ: എസ്.പി.സി 'വിസ് കിഡ് 2025' ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ എസ്.പി.സി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം റൂറൽ ജില്ലാ അഡിഷണൽ എസി.പി എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഹൈസ്കൂൾവിഭാഗം മത്സരത്തിൽ മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കന്ററി സ്കൂളിലെ ദേവ് രാഗ് പ്രശാന്ത്, എം. മാനവ് മധു, എം.പി. ഋഷികേശ് എന്നിവരടങ്ങിയ ടീം ഒന്നാംസ്ഥാനം നേടി. ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ടി.ജി. നീരജ്, വി.എഫ്. വസീം അഹമ്മദ്, ശ്രീഹരി മനു എന്നിവരടങ്ങിയ ടീമിനാണ് രണ്ടാംസ്ഥാനം. കോട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അലീസിയോ ആന്റണി, സി.ജി. ദേവനന്ദ, നിവേദ്യ ബിജോയ് എന്നിവരടങ്ങിയ ടീം മൂന്നാംസ്ഥാനവും നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ഫാത്തിമ ഹസ്നം, ഗായത്രി ഷമ്മി, എം. അശ്വിൻ എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സ്ഥാനം. രണ്ടാംസ്ഥാനം ആലുവ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ അദ്നാൻ സമിൽ, കെ.എം. ജസിയ, അജയകുമാർ എന്നിവരടങ്ങിയ ടീമിനും മൂന്നാംസ്ഥാനം ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അയിഷ അലി, ലുലു ഫാത്തിമ, എം. വേദനന്ദൻ എന്നിവർക്കുമാണ്. ഒന്നാംസ്ഥാനക്കാർ സംസ്ഥാനതലത്തിൽ നടക്കുന്ന ക്വിസ് മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും.