കൊച്ചി: ഇന്ത്യൻ നേവിയിലെ ഇൻഡസ്ട്രിയൽ (സിവിലിയൻ) ജീവനക്കാർക്ക് ലഭിച്ചിരുന്ന 40 ദിവസത്തെ പ്രോഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (പി.എൽ.ബി) ഈ വർഷം 33 ദിവസമായി കുറച്ചതിനെതിരെ ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) അനുബന്ധ സംഘടനയായ സതേൺ നേവൽ കമാൻഡ് സിവിലിയൻ എംപ്ലോയീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വേമ്പനാട് ഗേറ്റിൽ പ്രതിഷേധയോഗം നടത്തി. ബി.എം.എസ് ജില്ലാ പ്രസിഡന്റ് സതീഷ് ആർ പൈ ഉദ്ഘാടനം ചെയ്തു.
തീരുമാനം സർക്കാർ പുനപ്പരിശോധിക്കണമെന്നും സതേൺ നേവൽ കമാൻഡിലുള്ള ഏവിയേഷൻ കേഡർ തസ്തികകൾ ഓൾ ഇന്ത്യ റോസ്റ്ററിൽ ഉൾപ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
ബി പി എം എസ് ദേശീയ ജോയിന്റ് സെക്രട്ടറി സജികുമാർ, ബി.പി.എം.എസ് സെൻട്രൽ കമ്മിറ്റി അംഗം വി.ടി. സുനിൽകുമാർ, ബി എം എസ് കൊച്ചി മേഖലാ ട്രഷറർ എൻ.ബി. രതീഷ്, കിരൺലാൽ എന്നിവർ സംസാരിച്ചു.