കൊച്ചി: വാസ്‌കുലാർ രോഗങ്ങളെക്കുറിച്ചും പ്രതിരോധ, ചികിത്സാ മാർഗ്ഗങ്ങളെക്കുറിച്ചും ബോധവത്കരണ പ്രചാരണ കാമ്പയിൻ 'ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ'യുടെ ഭാഗമായി വാസ്‌കുലാർ സൊസൈറ്റി ഒഫ് ഇന്ത്യ, കേരള ചാപ്റ്ററുകൾ അമൃത ആശുപത്രിയുമായി ചേർന്ന് 9ന് വാക്കത്തൺ സംഘടിപ്പിക്കും. കളമശേരി ഡക്കാത്ത്‌ലോണിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കണ്ടെയ്‌നർ ടെർമിനൽ റോഡ് വഴി ഫാക്ട് ജംഗ്ഷനിൽ സമാപിക്കും.