dancers
ലത അംബുജാക്ഷൻ, സുധ മൊയ്തീൻ, ലൈസ ടോണി

കളമശേരി: ചിലങ്കയണിയാൻ പ്രായവും കുടുംബ ഭാരവും തടസമല്ലെന്ന് തെളിയിക്കുകയാണ് ഷഷ്ടിപൂർത്തി പിന്നിട്ട കളമശേരിയിലെ മൂന്ന് വീട്ടമ്മമാർ. ഇന്ന് വൈകീട്ട് 6.30ന് മൂവരും ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ ഭരതനാട്യം അരങ്ങേറ്റം നടത്തും. ആർ.എൽ.വിയിലെ മയൂരി ടീച്ചറുടെ കീഴിലാണ് മൂവരുടെയും പഠനവും പരിശീലനവും. കുടുംബാംഗങ്ങൾ നൽകുന്ന പിന്തുണയും പ്രോത്സാഹനവുമാണ് കരുത്തെന്ന് ഇവർ പറയുന്നു.

സുധ മൊയ്തീൻ (67)

സ്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ നൃത്തം അഭ്യസിച്ചിട്ടുണ്ട്. ചങ്ങമ്പുഴ നഗർ ഹൗസിംഗ് കോളനിയിൽ താമസം. ഭർത്താവ് മൊയ്തീൻ. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും. 3 പേരക്കുട്ടികളുമുണ്ട്.

ലത അംബുജാക്ഷൻ (60)

ഫാക്ട് സ്കൂളിലെ പഠന കാലത്ത് 10-ാം വയസിൽ കലാമണ്ഡലം സുഗന്ധി ടീച്ചറുടെ ശിഷ്യയായിരുന്നു. സെമി ക്ലാസിക് , തിരുവാതിര തുടങ്ങിയവ അവതരപ്പിച്ചിരുന്നു. എൻജിനിയറായ ടി.എസ്. അംബുജാക്ഷനാണ് ഭർത്താവ്. രണ്ട് ആൺമക്കളും പേരകുട്ടിയുമുണ്ട്. ചങ്ങമ്പുഴ നഗറിൽ താമസം.

ലൈസ ടോണി (61)

ഭരതനാട്യത്തിനൊപ്പം മോഹിനിയാട്ടവും അഭ്യസിക്കുന്നു. പരേതനായ ടോണിയാണ് ഭർത്താവ്. രണ്ടു പെൺമക്കളും രണ്ടു പേരകുട്ടികളും. കളമശേരിയിൽ താമസം.