കൊച്ചി: ഭാരതമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗം മാസ്റ്റേഴ്‌സ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. കൊച്ചി പ്രജ്ഞ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി റിട്ട. ഇംഗ്ലീഷ് പ്രൊഫ.ഡോ. ഉദയകുമാർ പ്രഭാഷണം നടത്തി. പ്രൊഫ. പ്രശാന്ത് കുമാർ, പ്രജ്ഞ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ.കെ.എസ്. ജെയ്മി ചിത്ര, പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, ഡോ.കെ.എം. ജോൺസൺ, സബിത സക്കറിയാസ്, ഡോ. റോസ് മെറിൻ, ഡോ. രാജേശ്വരി അശോക് തുടങ്ങിയവർ സംസാരിച്ചു.