best
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യയുടെ 2024ലെ മികച്ച ഘടകം പുരസ്‌ക്കാരം കൊച്ചി മുൻ ചെയർമാൻ നിഖിൽ ജോർജ് പിന്റോയും എക്‌സിക്യൂട്ടീവ് ഓഫിസർ സുമിതാ സുവിനും ചേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനനാഥ് അർലേക്കറിൽ നിന്ന് സ്വീകരിക്കുന്നു. ആശിഷ് മോഹൻ, ധനഞ്ജയ് ശുക്ല, പവൻ ചാണ്ടക്ക്, ദ്വാരകനാഥ് ചെന്നൂർ എന്നിവർ സമീപം

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യയുടെ 2024ലെ മികച്ച ഘടകത്തിനുള്ള പുരസ്‌കാരം കൊച്ചിക്ക്. ദേശീയസമ്മേളനത്തിൽ നടന്ന ചടങ്ങിൽ 2024ൽ ചെയർമാനായിരുന്ന നിഖിൽ ജോർജ് പിന്റോയും എക്‌സിക്യുട്ടീവ് ഓഫീസർ സുമിതാസുവിനും ചേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനനാഥ് ആർലേക്കറിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇൻസ്റ്റിറ്റ്യൂട്ട് ദേശീയ പ്രസിഡന്റ് ധനഞ്ജയ് ശുക്ല, സെക്രട്ടറി ആശിഷ് മോഹൻ, പവൻ ചാണ്ടക്ക്, ദ്വാരകനാഥ് ചെന്നൂർ തുടങ്ങിയവർ പങ്കെടുത്തു. തുടർച്ചയായ നാലാംതവണയാണ് കൊച്ചി മികച്ച ഘടകത്തിനുള്ള പുരസ്‌കാരം നേടുന്നത്. കമ്പനി സെക്രട്ടറി കോഴ്‌സിന്റെ പൂർണസമയ ക്ലാസുകൾ നടത്തുന്ന ക്യാമ്പസ് കൊച്ചി ഘടകത്തിലാണ് പ്രവർത്തിക്കുന്നത്.