കൊച്ചി: ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2025ന്റെ കർട്ടൻറൈസർ പരിപാടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ചിൽ നടത്തി. എ.സി.എ.ആർ.ആർ ഡയറക്ടർ ഡോ.എസ്. അഭിലാഷ് അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവർ പങ്കെടുത്തു.
ഡിസംബർ ആറുമുതൽ ഒൻപതുവരെ ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിലാണ് സയൻസ് ഫെസ്റ്റിവൽ നടക്കുക.