kgof
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി. അരുൺ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാസമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പി. കൃഷ്ണദാസ് അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.എം. ഹാരിസ് സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്. ബിമൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പുതുവന, ഫെഡറേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.ബി. ബിജുക്കുട്ടി, ഡോ. യു. ഗിരീഷ്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഡോ. സി. അജിത്, ഡോ. ഫിജി ഫെർഡിനന്റ് ഫ്രാൻസിസ്, ജില്ലാ വനിതാകമ്മിറ്റി പ്രസിഡന്റ് ഡോ. വി.വി. ദീപ, ജോയിന്റ് സെക്രട്ടറി പ്രിയ ജോസഫ്, ജോ. സെക്രട്ടറി ബി.എം. അതുൽ, വൈസ് പ്രസിഡന്റ് ഡോ. ലീന പോൾ, ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് ബാബു എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി എസ്. ബിമൽ (പ്രസിഡന്റ്), ഡോ. പി. കൃഷ്ണദാസ് (സെക്രട്ടറി),
ബി.എം. അതുൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.