തൃപ്പൂണിത്തുറ: അഖിലഭാരത അയ്യപ്പ സേവാ സംഘത്തിന്റെ തൃപ്പൂണിത്തുറ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ബി. വേണുഗോപാൽ (പ്രസിഡന്റ്), എം.എസ്. സതീശൻ (വൈസ് പ്രസിഡന്റ്), എ. വിജയകുമാർ (സെക്രട്ടറി), വി.ആർ. ബാബു, മുല്ലപ്പള്ളി രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), വി.പി. സതീശൻ (ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായി ഉത്സവ നാളുകളിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് രാവിലെ സംഭാരവും വൈകീട്ട് ചുക്കുകാപ്പിയും ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ അയ്യപ്പ സേവാസംഘം സ്റ്റാളിൽ നിന്ന് സൗജന്യമായി വിതരണം ചെയ്യും. സ്റ്റാളിന്റെ ഉദ്ഘാടനം 19ന് വൈകിട്ട് 6ന് തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് നിർവഹിക്കും.