കൊച്ചി: ബംഗളൂരു - എറണാകുളം ഉൾപ്പെടെയുടെ വന്ദേഭാരത് ട്രെയിനുകൾക്ക് കൊച്ചി വിമാനത്താവളത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആലുവയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ബെന്നി ബഹനാൻ എം.പി റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാറുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു അങ്കമാലി, ആലുവ, ചാലക്കുടി സ്റ്റേഷനുകളിൽ യാത്രക്കാർ വർദ്ധിക്കുന്നതിനാൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം, നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിച്ച് സമയ ബന്ധിതമായി പൂർത്തിയാക്കണം, ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറൻ കവാടവും ടിക്കറ്റ് കൗണ്ടറും പാർക്കിംഗും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തണം, അങ്കമാലിയിൽ ലിഫ്‌റ്റ് സ്ഥാപിക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചതായി എം.പി അറിയിച്ചു.