കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മലയാളഭാഷാ ദിനാഘോഷവും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. അദ്ധ്യാപിക ഡോ. മഞ്ജു വി. മധു തിരക്കഥയും സംവിധാനവും നിർവഹിച്ച 'കുത്തിയോട്ടപ്പാട്ടുകൾ' എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിച്ചത്.
ഫോക്‌ലോർ അവാർഡ് ജേതാവും കുത്തിയോട്ട ആചാര്യനുമായ സനൽ ഏവൂരേത്തിന്റെ നേതൃത്വത്തിൽ കുത്തിയോട്ടപ്പാട്ടുകളുടെ അവതരണം നടന്നു. ഡോ. ജോളി വി. ആന്റണി അദ്ധ്യക്ഷനായി. മലയാളവിഭാഗം മേധാവി ഡോ. സുമി ജോയ് ഓലിയപ്പുറം, കോളജ് ഗവേണിംഗ് ബോഡി അംഗം ഡോ. എം.എസ്. മുരളി, ഡോ. മഞ്ജു വി. മധു എന്നിവർ സംസാരിച്ചു.