കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ വനിതാസംഘം ജനുവരി 17ന് വൈകിട്ട് ആറിന് എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരകളിയുടെ പരിശീലനകളരിയുടെ ഉദ്ഘാടനം കണയന്നൂർ യുണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ നിർവഹിച്ചു. കൺവീനർ എം.ഡി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.

നൃത്താദ്ധ്യാപകരായ രാജിദിജു, ഗീതാ സന്തോഷ് എന്നിവരാണ് പരിശീലനം നൽകുന്നത്. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിഅംഗം കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഭാമ പദ്മനാഭൻ സെക്രട്ടറി വിദ്യ സുധീഷ്, വൈസ് പ്രസിഡന്റ് രതി ഉദയൻ, കമ്മിറ്റി അംഗങ്ങളായ സജിനി വേണുഗോപാൽ, രേഖ സജീഷ്, രേഖ കൃഷ്ണകുമാർ, ജീന ഭരതൻ, ലീല വിനോദ് എന്നിവർ പങ്കെടുത്തു.