sndp
ഗുരു ജ്ഞാനസരണി ഗുരുധർമ്മ കൺവെൻഷന്റെ രണ്ടാം ദിവസം നടന്ന അക്ഷരാത്മീകം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാലടി: എസ്.എൻ.ഡി.പി യോഗം 1793-ാം നമ്പർ മലയാറ്റൂർ കിഴക്ക് ശാഖ സംഘടിപ്പിക്കുന്ന ഗുരു ജ്ഞാനസരണി ഗുരുധർമ്മ കൺവെൻഷന്റെ രണ്ടാം ദിവസം അക്ഷരാത്മീകം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.പി വിനയകുമാർ അദ്ധ്യക്ഷനായി. മാല്യങ്കര എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ജിത ടി.എച്ച്. മുഖ്യപ്രഭാഷണം നടത്തി. ദിവ്യശാന്തി നികേതനം ശ്രീനാരായണ ഗുരുകുലം മഠാധിപതി സ്വാമി ശിവദാസ് ദീപപ്രോജ്ജ്വലനം നടത്തി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.
കമ്മിറ്റി അംഗവും ഇന്റേണൽ ഓഡിറ്ററുമായ എം.എസ്. ധനഞ്ജയൻ, യൂണിയൻ കൗൺസിലർ ബിജു വിശ്വനാഥൻ, മുളങ്കുഴി ശാഖാ പ്രസിഡന്റ് ശിവൻ കോട്ടമോളം, നീലിശ്വരം കിഴക്ക് ശാഖാ പ്രസിഡന്റ് പി.എൻ. സോമൻ, എ.സി. രാജപ്പൻ, വനിതാ സംഘം പ്രസിഡന്റ് ശ്രീദേവി മധു, കെ.ടി. സത്യൻ എന്നിവർ സംസാരിച്ചു.