അങ്കമാലി: അങ്കമാലി നഗരസഭ അഞ്ചാം വാർഡിൽ 'വയോജനങ്ങൾക്ക് ഒരു തണലിടം" പദ്ധതി റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വീടുകളിൽ ഒറ്റപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്നതിനും വ്യായാമം ചെയ്യുന്നതിനുമാണ് പദ്ധതി. ഇരിപ്പിടങ്ങളും ലഘു വ്യായാമത്തിനുള്ള ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൺ അഡ്വ. ഷിയോ പോൾ അദ്ധ്യക്ഷനായി. കൗൺസിൽ അംഗവും ജില്ലാ പ്ലാനിംഗ് കമ്മിറ്റി മെമ്പറുമായ റീത്ത പോൾ, ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ്, അഡ്വ. കെ.എസ്. ഷാജി, സിജു പുളിയ്ക്കൽ, നന്ദകുമാർ, ഡാർവിൻ ജോസഫ്, കെ.ഡി. ജയൻ, ഡോൺ തോമസ്, ശാരി കുട്ടപ്പൻ, പി. ശശി എന്നിവർ സംസാരിച്ചു.