വൈപ്പിൻ: വൈപ്പിൻ ഗവ. ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഇലൈബ്രറി ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽനിന്ന് 12.5ലക്ഷംരൂപ വിനിയോഗിച്ചാണ് സ്ഥാപിച്ചത്. പ്രിൻസിപ്പൽ ജയ അഗസ്റ്റിൻ അദ്ധ്യക്ഷയായി. അഡ്വ. സുനിൽ ഹരീന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡന്റ് നിഷ സെബാസ്റ്റ്യൻ, ഡോ. സോയ, യൂണിയൻ ചെയർമാൻ കെ.വി. അനൂജ, അസി. പ്രൊഫ. അഞ്ജു ഉണ്ണി, ലൈബ്രേറിയൻ സി.എൻ. ധന്യ എന്നിവർ സംസാരിച്ചു.