manja-pra

അങ്കമാലി: മഞ്ഞപ്ര പഞ്ചായത്തിലെ ഒന്ന്,​ രണ്ട് വാർഡുകളിൽ സ്ഥിതി ചെയ്യുന്ന ചെറുചാൽ പുഞ്ച ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു. ലിഫ്റ്റ് ഇറിഗേഷൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. ആലുവ എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ബിനോയ് ഇടശ്ശേരി, അനു ജോർജ്,​ സൗമിനി ശശീന്ദ്രൻ, സി.വി അശോക് കുമാർ,​ ജാൻസി ജോർജ്, സാജു കോളാട്ടുകുടി, സിജു ഈരാളി, ഷെമിതബിജോ, അൽഫോൻസ ഷാജൻ, ത്രേസ്യാമ്മ ജോർജ് എന്നിവർ സംസാരിച്ചു