പറവൂർ: വെളുത്താട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ ഒമ്പത് നാൾനീളുന്ന ഭാഗവത ജ്ഞാനോത്സവം തുടങ്ങി. ജ്ഞാനോത്സവ മണ്ഡപത്തിൽ വിഗ്രഹം എഴുന്നള്ളിപ്പും പ്രതിഷ്ഠയും ക്ഷേത്രതന്ത്രി മനപ്പാട്ട് ജയരാജ് ഇളയതിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. തുടർന്ന് ആചാര്യവരണം സ്വാമി പാർത്ഥസാരഥി ഭാരതിയുടെ അനുഗ്രഹപ്രഭാഷണവും സജീവ് മംഗലത്തിന്റെ ഭാഗവത മാഹാത്മ്യ പ്രഭാഷണവും നടന്നു. ഇന്ന് മുതൽ 16 വരെ രാവിലെ 6ന് വിഷ്ണുസഹസ്രനാമജപം, 9ന് ഭാഗവതപാരായണം, 10ന് പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് നാരായണീയപാരായണം, 2ന് ഭാഗവതപരായണം, 3ന് പ്രഭാഷണം, വൈകിട്ട് 5ന് ലളിതാസഹസ്രനാമജപം, 7ന് പ്രഭാഷണം എന്നിവ നടക്കും. 16ന് ഉച്ചയ്ക്ക് യജ്ഞസമർപ്പണവും ആചാര്യദക്ഷിണയോടെ സമാപിക്കും.