കൊച്ചി: കുവൈറ്റിൽനിന്ന് നാടുകടത്തപ്പെട്ട ബംഗളൂരു സ്വദേശി സൂരജ് ലാമയെ (59) കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ സാന്റോൺ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ റിപ്പോർട്ട് ഫയൽചെയ്യാൻ സർക്കാർ സമയംതേടി. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,ജസ്റ്റിസ് എം.ബി.സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി 11ന് പരിഗണിക്കാൻ മാറ്റി. സുരിനെ കണ്ടെത്താനുള്ള ശ്രമം അതിനിടയിലും തുടരണമെന്ന് കോടതി നിർദ്ദേശിച്ചു. അന്വേഷണത്തിന് കോടതി നിർദ്ദേശപ്രകാരം എറണാകുളം റൂറൽ എ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിന് സർക്കാർ രൂപംനൽകിയിരുന്നു. കുവൈറ്റിൽനിന്ന് ഒക്ടോബർ അഞ്ചിന് പുലർച്ചെ 2.15ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സൂരജിന പിന്നീട് കാണാതാകുകയായിരുന്നു. കുവൈറ്റിൽ മദ്യദുരന്തത്തിന് ഇരയായതിനാൽ ഓർമ്മ നഷ്ടപ്പെട്ടതായി ഹേബിയസ് കോർപ്പസ് ഹർജിയിൽ പറയുന്നുണ്ട്.