ആലുവ: മലയാള ഭാഷാവാരാചരണത്തിന്റെ ഭാഗമായി യു.സി കോളേജിൽ ഏകദിന ഗാനരചന ശില്പശാല സംഘടിപ്പിച്ചു. പാട്ടെഴുത്തിന്റെ സൂത്രവാക്യങ്ങൾ എന്ന വിഷയത്തിൽ ചലച്ചിത്ര ഗാനരചയിതാവും മലയാളം അദ്ധ്യാപകനുമായ ഡോ. വിശാൽ ജോൺസൺ ക്ളാസെടുത്തു. പ്രിൻസിപ്പൽ പ്രൊഫ. മിനി ആലീസ്, പ്രൊഫ. സിബു മോടയിൽ, ഡോ. വിധു നാരായൻ എന്നിവർ സംസാരിച്ചു. ക്യാമ്പസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ശില്പശാലയിൽ സന്ദർഭത്തിനൊത്ത് പാട്ടുകളും രചിച്ചു.