നെടുമ്പാശേരി: നോർത്ത് പറവൂർ താലൂക്കിലെ സഹകരണസംഘം സെക്രട്ടറിമാർ ചീഫ് എക്‌സിക്യുട്ടീവ് അസോസിയേഷൻ രൂപീകരിച്ചു. കരുമാല്ലൂർ സഹകരണബാങ്ക് സെക്രട്ടറി പി.പി. ജീസൺ അദ്ധ്യക്ഷനായി. മരിച്ചവരും രോഗികളുമായ സഹകാരികൾക്ക് ലഭിക്കേണ്ട റിസ്ക് ഫണ്ട് ധനസഹായം സമയബന്ധിതമായി ലഭ്യമാക്കുക, ഓഡിറ്റ് മാനദണ്ഡങ്ങളിലെ ഏകീകരണം ഇല്ലായ്മ അവസാനിപ്പിക്കുക, സംഘങ്ങൾ സഹകരണ വകുപ്പിലേക്ക് അയക്കുന്ന ഫയലുകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ സംഘടന ഉന്നയിച്ചു. പ്രസിഡന്റായി പി.എച്ച്. സാബുവിനെയും (മുപ്പത്തടം സഹകരണബാങ്ക് സെക്രട്ടറി) സെക്രട്ടറിയായി കെ.എസ്. ഷിയാസിനെയും (കുന്നുകര സഹകരണബാങ്ക് സെക്രട്ടറി) തിരഞ്ഞെടുത്തു.