പറവൂർ: ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി പറവൂർ നിയോജക മണ്ഡലത്തിലെ അഞ്ച് പൊതുമരാമത്ത് റോഡുകൾ നവീകരിക്കാൻ നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ദേശീയപാത 66 പറവൂർ തെക്കേനാലുവഴി മുതൽ തിരുമുപ്പം വരെ ശബരിമല തീർത്ഥാടകർക്ക് ഗതാഗത തടസങ്ങളില്ലാതെ സമാന്തരമായി മറ്രൊരുപാതയൊരുക്കുന്ന പദ്ധതിയാണിത്. തെക്കേനാലുവഴി മുതൽ തോന്ന്യകാവ് വരെയും തോന്ന്യകാവ് - തൃക്കപുരം റോഡ് മുഴുവനും തൃക്കപുരം മുതൽ - ചെമ്മായം വരെയും ചെമ്മായം കവല മുതൽ കോട്ടുവള്ളി വരെയും കോട്ടുവള്ളി മുതൽ തിരുമുപ്പം വരെയുള്ള ആറാട്ടുകടവ് റോഡും ബി.സി ടാറിംഗ് നടത്തി നവീകരിക്കും. സാങ്കേതികാനുമതി നൽകി ശബരിമല തീർത്ഥാടനത്തിന് മുമ്പായി ടാറിംഗ് ജോലികൾ ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.