cp-thariyan
നെടുമ്പാശേരി മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വനിതാ വ്യാപാരി മിത്ര പദ്ധതി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സംഘാംഗങ്ങളായ വനിതകൾക്കായി ആരംഭിച്ച വ്യാപാരി വനിതാമിത്ര ലോൺ പദ്ധതി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ബി. സജി അദ്ധ്യക്ഷനായി. ഷാജു സെബാസ്റ്റ്യൻ, കെ.ജെ. ഫ്രാൻസിസ്, പി.കെ. എസ്‌തോസ്, കെ.കെ. ബോബി, ടി.എസ്. മുരളി, പി.പി. ബാബുരാജ്, ആൽവിൻ പോൾസൺ, എം.ജെ. പരമേശ്വരൻ നമ്പൂതിരി, ഷൈബി ബെന്നി, പ്രിൻസി വിൻസൺ, ഷിമ്മി സുരേഷ്, റെക്‌സി തോമസ്, സെക്രട്ടറി ആർ. സരിത എന്നിവർ സംസാരിച്ചു.

ആദ്യഘട്ടത്തിൽ 200വനിതകൾക്ക് 50,000രൂപവീതം ഒരുകോടി രൂപയാണ് കുറഞ്ഞ പലിശനിരക്കിൽ വിതരണം ചെയ്യുന്നത്. 20വരെ അപേക്ഷനൽകാം.