കൊച്ചി: ശ്രീനാരായണ സേവാസംഘം ഏർപ്പെടുത്തിയ എം.കെ രാഘവൻ വക്കീൽ പുരസ്‌കാരം കെ.പി.സി.സി മുൻ പ്രസിഡന്റും എം.പിയുമായി കെ. സുധാകരന് നാളെ സമ്മാനിക്കും. 2.30ന് എറണാകുളം സഹോദര നഗറിൽ ചേരുന്ന സമ്മേളനത്തിൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുരസ്‌കാരം സമ്മാനിക്കും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സഹോദരൻ മാസിക ചീഫ് എഡിറ്റർ എൻ.എം പിയേഴ്‌സൺ ആമുഖപ്രഭാഷണം നടത്തും. മേയർ അഡ്വ. എം. അനിൽകുമാർ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ ടി.ജെ വിനോദ്, കെ. ബാബു, എം.വി ബെന്നി, സംഘം സെക്രട്ടറി പി.പി രാജൻ, ട്രഷറർ എൻ. സുഗതൻ എന്നിവർ സംസാരിക്കും.

സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി. രാജൻ, ട്രഷറർ എൻ. സുഗതൻ, ഡോ. എം.പി. ദിലീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.