
കളമശേരി: കേന്ദ്ര സർക്കാർ സ്ഥാപനമായ സിപെറ്റിൽ ബയോപോളിമറും ഗ്രീൻ കോംപോസിറ്റും എന്ന വിഷയത്തിൽ ദ്വിദിന അന്തർദേശീയ സമ്മേളനം സിപെറ്റ് ഡയറക്ടർ ജനറൽ പ്രൊഫ. ഡോ. ശിഷീർ സിൻഹ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടറും സിപെറ്റ് ഹെഡുമായ ഡോ. കെ.എ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
സി.എസ്.ഐ.ആർ. നിസ്റ്റ് ചീഫ് സയന്റിസ്റ്റ് ഡോ. സുരേഷ് കെ.ഐ, എൻ.പി.ഒ.എൽ സയന്റിസ്റ്റ് ഡോ. അണ്ണാദുരൈ, സി.എസ്.ഐ.ആർ -എൻ.സി.എൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കതിരവൻ ഷണ്മുഖനാഥൻ, പ്രൊഫ. ഡോ. ശൈലജ ജി.എസ്, സിപെറ്റിലെ ഡോ. മഞ്ചുള കെ.എസ് എന്നിവർ സംസാരിച്ചു.