udf
നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് വാക്കൗട്ട് നടത്തിയപ്പോൾ

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നവീകരിക്കാത്തതിലും മുൻ ഭരണസമിതി തുടങ്ങിവച്ച കാരക്കാട്കുന്ന് ആശുപത്രി നിർമ്മാണം വൈകിച്ചതിലും കരിയാട് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. പ്രതിപക്ഷാംഗങ്ങളായ പി.പി. കുഞ്ഞ്, ബിജി സുരേഷ്, ആന്റണി കയ്യാല, ജെസി ജോർജ്, ജോബി നെൽക്കര, വർഗീസ് അന്തോണി, അബിത മനോജ്, ബീന ഷിബു, സി.ഒ. മാർട്ടിൻ എന്നിവരാണ് വാക്കൗട്ട് നടത്തിയത്. പ്രതിപക്ഷത്തിന്റേത് തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പ്രസിഡന്റ് എ.വി. സുനിൽ ആരോപിച്ചു.