പറവൂർ: ചേന്ദമംഗലം കുടുംബാരോഗ്യകേന്ദ്രം ചാത്തേടം സബ് സെന്ററിന് പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ശിലയിട്ടു. വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത് അദ്ധ്യക്ഷനായി. ഫാ. ജോയ് സ്രാമ്പിക്കൽ, ഷിപ്പി സെബാസ്റ്റ്യൻ, ഷൈബി തോമസ്, ജാൻസി ഫ്രാൻസിസ്, ഡോ. ബിനോയ് ബാബു, പി.ജി. വിപിൻ എന്നിവർ പങ്കെടുത്തു. കോട്ടപ്പുറം രൂപതക്ക് കീഴിലുള്ള തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി പള്ളിയുടെ സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് നിർമ്മാണം.